lockel
ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി​ വാഴയൂർ ഗ്രാമപഞ്ചായ​ത്തിൽ ​ കൊണ്ടോട്ടി എംഎൽഎ ​ ടി വി ഇബ്രാഹിം ഉദ്ഘാടനം​ ​​ ചെയ്യുന്നു

രാമനാട്ടുകര:​ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി​ വാഴയൂർ ഗ്രാമപഞ്ചായ​ത്തിൽ ​ കൊണ്ടോട്ടി എം.എൽ.എ ​ ടി.വി.ഇബ്രാഹിം ഉദ്ഘാടനം​ ​ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ​, ഷെജിനി ഉണ്ണി അ​ദ്ധ്യ​ക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വാസുദേവൻ, ജില്ലാ പഞ്ചായത്ത് അംഗം സുഭദ്രാ ശിവദാസൻ, വാഴയൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ ഫൗലദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ബാലകൃഷ്ണൻ,ബ്ലോക്ക് അംഗം വിമല പാറ കണ്ടത്തിൽ പഞ്ചായത്ത് അംഗങ്ങളായ ,രാജൻ കെ.പി, വാസുദേവൻ.എം,സുമിത്ര, സുധ, പി.സി. പത്മാവതി, ജമീല കൊടമ്പാട്ടിൽ, സജ്ന മലയിൽ, എ.വി.അനിൽകുമാർ, കൊണ്ടോട്ടി ​ എ.ഡി. എ രത്നാകരൻ, കൃഷി ഓഫീസർ സുരേഷ് കുമാർ, എ.ഡി.സി അംഗങ്ങൾ, ഫാറൂഖ് ട്രെയിനിംഗ് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ, ശാഫി കോളേജിലെ എൻ.സി.സി കേഡറ്റ്സ്, എൻ. എസ്.എസ് വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.