news
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വേളം അഗ്രി പാർക്കിൽ നടന്ന കിടപ്പ് രോഗികളുടെ സംഗമം

കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ വേളം എം.എം പാർക്കിൽ കിടപ്പ് രോഗികളുടെ സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എഴു പഞ്ചായത്തുകളിൽ നിന്നുമുള്ളവരാണ് സംഗമത്തിൽ പങ്കെടുത്തത്. എം.എം പാർക്കിന് പരിസരത്തെ ഗുളികപ്പുഴയിൽ ബോട്ട് സഫാരി നടത്തിയും പാട്ടുകൾ പാടിയും സംഗമം ആഘോഷമാക്കി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി യാത്രയ്ക്ക് ഫ്ലാഗ് ഒഫ് നടത്തി. കുറ്റ്യാടി ഗവ. ആശുപത്രി ആർ.എം.ഒ. ഡോ.പി.കെ.ഷാജഹാൻ, ഡോ.അമൽജ്യോതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ജെ.എച്ച്.ഐ.അബ്ദുൾ സലാം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.പി കുഞ്ഞിരാമൻ, ലീബ സുനിൽ, മെമ്പർമാരായ കെ.ഒ.ദിനേശൽ, കെ.കൈരളി, കെ.സി മുജീബ് റഹ്മാൻ, കെ.കെ ഷമീന, വഹീദ അരീക്കൽ, ഗീത രാജൻ, ബ്ലോക്ക് പാലിയേറ്റീവ് നേഴ്സ് മിനി മറ്റുംപാലീയേറ്റീവ്, ആരോഗ്യ പ്രവർത്തകർ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കാളികളായി