img20220607
ഓടത്തെരുവിൽ നിയന്ത്രണമില്ലാതെനടക്കുന്ന മണ്ണെടുപ്പ്

മുക്കം: മലയോരത്തെ അനധികൃത മണ്ണെടുപ്പിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കം മേഖല കമ്മിറ്റി രംഗത്ത്. ഓടത്തെരുവിൽ എൻ.സി. ഹോസ്പിറ്ററൽ പരിസരത്ത് സംസ്ഥാന പാതയുടെ ഇരുവശങ്ങളിലും അനധികൃത മണ്ണെടുപ്പ് ഉടൻ തടയണമെന്നാവശ്യപ്പെട്ട് ഭാരവാഹികൾ കക്കാട് വില്ലേജ് ഓഫീസർക്കും കോഴിക്കോട് ജില്ലകളക്ടർക്കും പരാതി നൽകി. മണ്ണിടിക്കുന്ന മലയുടെ പടിഞ്ഞാറു ഭാഗത്ത് വൻ തോതിൽ പാറ പൊട്ടിക്കുന്ന ക്വാറി പ്രവർത്തിക്കുന്നുണ്ടെന്നും ഇവിടെ നിന്ന് ഉത്ഭവിച്ചിരുന്ന രണ്ടു നീരൊഴുക്കുകൾ

ഇല്ലാതായി. ധാരാളം ജലസംഭരണ ശേഷിയുള്ള ഈ മലയുടെ അടി ഭാഗത്തുനിന്ന് മണ്ണ് നീക്കം ചെയ്തതിനാൽ ലാൻഡ് സ്ലൈസിംഗ്, ഉരുൾപൊട്ടൽ എന്നിവയ്ക്കുക്കുള്ള സാദ്ധ്യത വർദ്ധിച്ചെന്നും പരിഷത്ത് പറയുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കം മേഖല കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.അലിഹസ്സൻ ,പരിസരം വിഷയസമിതി ജില്ല കൺവീനർ വിജീഷ് പരവരി, കൺവീനർ എം.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.