പേരാമ്പ്ര: ലോക ഭക്ഷ്യസുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ സിൽവർ കോളേജ് ഫുഡ് ടെക്നോളജി വിഭാഗം സെമിനാർ സംഘടിപ്പിച്ചു. എ.കെ തറുവയിഹാജി ഉദ്ഘാടനം ചെയ്തു. ഫുഡ് സേഫ്റ്റി പേരാമ്പ്ര സർക്കിൾ ഓഫീസർ പി.ജി ഉന്മേഷ് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൾ മാലിക് അദ്ധ്യക്ഷത വഹിച്ചു. വി.എസ് രമണൻ, കെ.ജയരാജൻ, വി.കെ റംഷീദ്, രേവതി രാജീവ്, എന്നിവർ പ്രസംഗിച്ചു. അർഷ മറിയം സ്വാഗതവും ഹെൽഗ ഷിജു നന്ദിയും പറഞ്ഞു.