news
സർട്ടിഫിക്കറ്റ് വിതരണം നടത്തുന്നു.

കുറ്റ്യാടി: ലോകഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയഷൻ (കെ.എച്ച്.ആർ.എ) കുറ്റ്യാടി യൂണിറ്റ് കമ്മിറ്റി ഭക്ഷ്യ സുരക്ഷ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിജുലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബഷീർ ചിക്കീസ് അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി എഫ്.എസ്.ഒ പി.ജി ഉന്മേഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എൻ.സുഗുണൻ , ജില്ലാപ്രസിഡന്റ് രൂപേഷ് ആര്യഭവൻ, ഏ.സി മജീദ്, സിൽഹാദ്, ലിനീഷ് മൊകേരി, കൃഷ്ണൻ പൂളത്തറ, മേഖലാ സെക്രട്ടറി പവിത്രൻ കെ.പി സ്വാഗതവും രജീഷ് അക്ഷയ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഹോട്ടൽ ഉടമകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.