കോഴിക്കോട്: കേരള കാർഷിക സർവകലാശാലയുടെ കോഴിക്കോട് ജില്ലയിലെ വേങ്ങേരി കാർഷിക വിജ്ഞാന വിപണന കേന്ദ്രത്തിൽ വിവിധയിനം തൈകൾ, വിത്തുകൾ വില്പനക്ക് . ചെറുനാരങ്ങ, ആത്തച്ചക്ക, സുറിനാം ചെറി, പാഷൻ ഫ്രൂട്ട് അവോക്കാഡോ ഗ്രാഫ്റ്റ്, വെസ്റ്റ് ഇന്ത്യൻ ചെറി, കാരമ്പോള, മധുര നെല്ലി, സപ്പോട്ട ഗ്രാഫ്റ്റ്, പനീർ ചാമ്പ, ആര്യ വേപ്പ്, കമുക് (കാസർകോടൻ, മോഹിത് നഗർ), കറിവേപ്പ്, കുടമ്പുളി, ഗ്രാമ്പു, കുറ്റി കുരുമുളക്, വള്ളി കുരുമുളക് -പന്നിയൂർ 1,3,6, കുരുമുളക് ഗ്രാഫ്റ്റ്, കറ്റാർവാഴ, ഗ്രാമ്പൂ, സർവസുഗന്ധി, ജാതി തൈ, ഓർണമെന്റൽ പാം എന്നിവയുടെ തൈകൾ, പച്ചക്കറി വിത്തുകൾ, വിവിധ ജൈവവളങ്ങൾ, ജൈവിക കീടരോഗ നിയന്ത്രണ ഉപാധികളായ ട്രൈക്കോഡാർമ, സ്യൂഡോമൊണാസ്, വാം, മെറ്റാറിസിയം, ബ്യുവേറിയ, ലക്കാനിസിലിയം, തെങ്ങിന്റെ കൂമ്പ് ചീയലിനെതിരെയുള്ള ട്രൈക്കോ കേക്ക്, ചെടികളുടെ വളർച്ചയ്ക്കുള്ള ഹൂം പ്ലസ്, മരച്ചീനിയിലയിൽ നിന്നുള്ള ജൈവകീടനാശിനികളായ നന്മ, ശ്രേയ, സൂക്ഷ്മ മൂലകക്കൂട്ട് (അയർ, സമ്പൂർണ), മൂല്യ വർദ്ധിത ഉല്പന്നങ്ങൾ, കൂൺ വിത്ത്‌ എന്നിവ ലഭ്യമാണ്. വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ വിളിക്കുക -04952935850.