കോഴിക്കോട്: കേരള വനിതാ കമ്മിഷൻ കോഴിക്കോട് ജില്ലാ സിറ്റിംഗിൽ 35 പരാതികളിൽ തീർപ്പായി. രണ്ടു പരാതികൾ പൊലീസ് റിപ്പോർട്ടിനായി അയച്ചു. ഒരു പരാതി ഫുൾ ബെഞ്ച് സിറ്റിംഗിന്റെ പരിഗണനയ്ക്കായി മാറ്റി. ആകെ 97 പരാതികൾ പരിണിച്ചതിൽ 59 പരാതികൾ കക്ഷികൾ ഹാജരാകാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവച്ചു. കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി.സതീദേവി, ഡയറക്ടർ ഷാജി സുഗുണൻ എന്നിവർ പരാതികൾ കേട്ടു.