കുന്ദമംഗലം: വോളിബാൾ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കൊടുവള്ളി ഇൻഡസ്ട്രിയൽ നടത്തുന്ന ചാത്തങ്കാവ് കിഴക്കാനപൊയിൽ വാസുവിന്റെ മകൻ ഷിബു (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം വരട്ട്യാക്ക് ഇയ്യപടിയങ്ങൽ സാംസ്ക്കാരിക നിലയത്തിന് സമീപത്തെ ഗ്രൗണ്ടിൽ കൂട്ടുകാരുമൊന്നിച്ച് കളിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബിൻസി. മക്കൾ: ശിവാനി, സാൻജി. സഹോദരങ്ങൾ: ഷീജ, ഷീബ. മാതാവ്: കാർത്ത്യായനി.