 
പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച കിഴക്കേ പറമ്പിൽ മുക്ക് മലയിൽ മുക്ക് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവിത വി.പി നിർവഹിച്ചു. വാർഡ് മെമ്പർ എ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ബിജു, കഞ്ഞികേളപ്പൻ വി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഷൈനി വി.സി.കെ സ്വാഗതവും ബവിത സി.എം നന്ദിയും പറഞ്ഞു.