lockel
പടം. ഫറോക്ക് നഗരസഭയിലെ പെരവൻമാട് മണൽക്കടവിൽ പണിയെടുക്കുന്ന തൊഴിലാളികൾ .

ഫറോക്ക്: പണിക്കൂലി കിട്ടാൻ വൈകു​ന്നതോടെ ​ദുരിത​ത്തിലായി പെരവാൻമാട് മണൽക്കടവിലെ തൊഴിലാളികൾ.

ബേപ്പൂർ പോർട്ടിന്റെ കീഴിലുള്ള മണലെടുപ്പ് കേന്ദ്രമാണ് ഫറോക്ക് നഗരസഭയി​ലെ ​ ചാലിയാർ​ ​തീരത്തെ പെരവൻമാട്. തോണിക്കാരും ലോഡിംഗുകാരുമായി 50 ഓളം തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. ബേപ്പൂർ പോർട്ടിന്റെ നിർദ്ദേശപ്രകാരം ചാലിയാറിൽ നിന്നാണ് മണലെടുക്കന്നത്. ഓൺലൈനിൽ മുൻകൂട്ടി പണമടച്ചവർക്കാണ് മുൻഗണനാക്രമത്തിൽ മണൽ നൽകുന്നത്. പോർട്ട് ഓഫീസിന്റെ നിയന്ത്രണത്തിലാണ് നടപടി ക്രമങ്ങൾ.​ ​മാസത്തിൽ രണ്ടു ​തവണയാണ് ​​ ​ തൊഴിലാളികൾക്ക് കൂലി നൽകുന്നത്. പോർട്ട് ഓഫീസ് നഗരസഭയ്ക്ക് ചെക്കു നൽകുകയും നഗരസഭ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്കു നൽക്കുകയുമാണ് ചെയ്യുന്നത്. പോർട്ട് ഓഫീസിലെ 3 ജീവനക്കാരും നഗരസഭയുടെ ഒരു റിസീവറും മണൽക്കടവിൽ ജോലി ചെയ്യുന്നുണ്ട്. റിസീവറും യഥാസമയം അലവൻസ് കിട്ടാത്തതിനാൽ വിഷമത്തിലാണ്. നഗരസഭാ ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കൂലി വൈകുന്നതിനു കാരണമെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. മേയ് മാസത്തെ കൂലി ഇതുവരെ തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. പോർട്ട് ഓഫീസിൽ നിന്നു ലഭിക്കുന്ന തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റുക മാത്രമാണ് നഗരസഭ ചെയ്യേണ്ടത്.കൂലിക്കു വേണ്ടി പണിയൊഴിവാക്കി നഗരസഭാ ഓഫീസിൽ കയറിയിറങ്ങേണ്ട ഗതികേടിലാണ് മണൽത്തൊഴിലാളികൾ . പണിക്കൂലി വൈകുന്നതിനാൽ ദൈനംദിന ചിലവുകൾക്കു പണമില്ലാതെ വിഷമിക്കുകയാണ് തൊഴിലാളികൾ.

മണൽത്തൊഴിലാളികൾക്കു കൂലി വൈകുന്നതു പരിശോധിക്കും അതു പരിഹരിക്കാൻ നടപടിയെടുക്കും

ടി അഭിലാഷ്

അഡീഷണൽ നഗരസഭാ സെക്രട്ടറി