news
മുഖ്യമന്ത്രിക്കെതിരെയുള്ള സ്വപ്നാസുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി മാനാഞ്ചിറയ്ക്ക് സമീപം മുഖ്യമന്ത്രിയുടെ കോലം കത്തിച്ചപ്പോൾ.

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സിയിൽനിന്നും ആരംഭിച്ച പ്രകടനം കിഡ്‌സൺ കോർണറിൽ സമാപിച്ചു. തുടർന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധ യോഗം ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.

കെ രാമചന്ദ്രൻ,അച്ചുതൻ പുതിയേടത്ത്, പി.എം അബ്ദുറഹിമാൻ, പി മമത് കോയ, എസ്.കെ അബൂബക്കർ, എൻ.ഷെറിൽ ബാബു, ഗൗരി പുതിയോത്ത്, ആർ ഷെഹിൻ, വി.ടി നിഹാൽ, പി.വി ബിനീഷ് കുമാർ, കെ.സി ശോഭിത, സി.പി സലീം, പി മുഹമ്മദ് ,റാസിക്ക് കണ്ടിയിൽ, ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.