moidu
പ്രമുഖ സ്വാതന്ത്യ സമര സേനാനി ഇ.മൊയ്തു മൗലവിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് മൊയ്തു മൗലവി ദേശീയ സ്മാരക മ്യൂസിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി.പ്രസിഡന്റ് അഡ്വ കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ദേശീയ നേതാവും പ്രമുഖ സ്വാതന്ത്യ സമര സേനാനിയും മതേതരവാദിയുമായിയിരുന്ന ഇ.മൊയ്തു മൗലവി സാഹിബിന് ഇന്ന് ഏറെ പ്രസക്തിയുണ്ടെന്ന് ഡി.സി.സി.പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാർ പറഞ്ഞു.

വർത്തമാനകാലത്ത് പ്രവാചക നിന്ദ മതേതര ഇന്ത്യക്ക് കളങ്കമുണ്ടാക്കിയെന്നും ഇതിനെതിരെ പ്രതികരിക്കാൻ വിശ്വാസികളും മതേതരവാദികളും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

ഇ.മൊയ്തു മൗലവിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് മൊയ്‌തു മൗലവി സ്മാരക ദേശീയ സ്മാരകത്തിൽ ഫോറസ്ട്രി ബോർഡ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ചെയർമാൻ അഡ്വ.എം.രാജൻ അദ്ധ്യക്ഷത വഹിച്ചു.കാവിൽ പി.മാധവൻ,കൗൺസിലർ എസ്.കെ. അബുബക്കർ

പ്രതിപക്ഷ ഉപനേതാവ് കെ.മൊയ്തീൻ കോയ,കെ.ദാമോദരൻ,ശ്രീജ സുരേഷ്,പി.മമ്മത് കോയ,പി.എം.അബ്ദുറഹിമാൻ,കെ.പി ബാബു,ടി.കെ -എ അസിസ്,ഖാദർ പാലാഴി,പി.ടി ജനാർ ദ്ദനൻ,എം.സതീശ് കുമാർ,എൻ.ഷെറിൽ ബാബു.എൻ.സി.ഷഫിക്ക് 'എന്നിവർ പ്രസംഗിച്ചു.