പയ്യോളി :സ്വർണ കള്ളക്കടത്തു കേസിൽ സ്വപ്നസുരേഷ് മുഖ്യമന്ത്രിയുടെ പേര് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മറ്റി കരിങ്കൊടി പ്രകടനം നടത്തി.
മഠത്തിൽ നാണുമാസ്റ്റർ, പടന്നയിൽ പ്രഭാകരൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, കെ ടി വിനോദൻ, ഷഫീഖ് വടക്കയിൽ, ഇ കെ ശീതൾ രാജ്, മുജേഷ് ശാസ്ത്രി, മായനാരി ബാലകൃഷ്ണൻ, ഏത്തിലാടി അഹമ്മദ്, തൊടുവയൽ സദാനന്ദൻ, സി കെ ഷാനവാസ്, ടി എം ബാബു, എൻ എം മനോജ്, അക്ഷയ്ബാബു, എൻ എം ഷനോജ് നേതൃത്വംനൽകി.