കോഴിക്കോട്: വെള്ളിമാട്കുന്ന് ജുവനൈൽ ഹോമിൽനിന്നും കുട്ടിയെ കാണാതായി. ബീഹാർ സ്വദേശി സുധാർ പ്രഥാൻ (17) എന്ന കുട്ടിയെ ആണ് കാണാതായത്. ശനിയാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാനില്ലാത്ത വിവരം ജീവനക്കാർ അറിഞ്ഞത്. തുടർന്ന് ചേവായൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 162 സെ.മീ ഉയരം, ഇരുനിറം, മെലിഞ്ഞ ശരീരം, മൂക്കിൽ മുറിവുണങ്ങിയ പാടുണ്ട്. ഹിന്ദി ഭാഷ മാത്രമേ അറിയുകയുള്ളൂ. കാണാതാകുമ്പോൾ വെള്ളയിൽ കറുപ്പ് വരകളോട് കൂടിയ ഷർട്ടാണ് ധരിച്ചിരുന്നത്.