 
കോഴിക്കോട്: പന്നിയങ്കര തിരുവണ്ണൂർ നടയിൽ പ്രദേശവാസികളായ 6 യുവാക്കളെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ച സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. ഒളവണ്ണ ഒടുമ്പ്ര സ്വദേശി ഷാനിദ് ആണ് അറസ്റ്റിലായത്. മേയ് 29 നാണ് കേസിനാസ്പദമായ സംഭവം. യുവാക്കളും ഷാനിദുമായി നടന്ന വാക്കുതർക്കത്തെ തുടർന്ന് പ്രതി രാത്രി ക്വട്ടേഷൻ സംഘങ്ങളുമായെത്തി ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം പ്രതികൾ മൂന്ന് ഇരുചക്ര വാഹനങ്ങളിൽ കയറി രക്ഷപ്പെടുകയായിരുന്നു. രാത്രി നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ പ്രതികളെക്കുറിച്ച് യാതൊരു സൂചനയുമുണ്ടായിരുന്നില്ല. പന്നിയങ്കര പൊലീസിന്റെ പഴുതടച്ച അന്വേണത്തിനൊടുവിലാണ് ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. കേസിലെ മറ്റുള്ള പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എസ്.ഐ മാരായ മുരളീധരൻ കെ., സുഭാഷ് ചന്ദ്രൻ , ഗ്ലാഡ്‌വിൻ എഡ്‌വേർഡ്, ശശീന്ദ്രൻ നായർ , എ.എസ്.ഐമാരായ ബിജു എം, ഷാജു കെ.കെ, എസ്.സി.പി.ഒമാരായ ജിനീഷ് കെ, രമീഷ് , സി.പി.ഒമാരായ രമേഷ് , രജീഷ്, ഫുജറ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിക്കെതിരെ നല്ലളം, കൊണ്ടോട്ടി, കുന്ദമംഗലം സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്.