nes
വേളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പ്രിൻസിപ്പൽ കൃഷി ഓഫീസർ ശശി പൊന്നണ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: നാടിന്റെ സമഗ്ര വികസനത്തിന് ഊന്നൽ നൽകി വേളം ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ നടത്തി. കുടിവെള്ളം, കൃഷി, അടിസ്ഥാന സൗകര്യ വികസനം, കുടുംബശ്രീ സംരംഭങ്ങൾ, പാലിയേറ്റീവ്, മാലിന്യ നിർമ്മാർജ്ജനം, ഭവനം, കായിക വിനോദം തുടങ്ങിയ പദ്ധതികളിൽ ചർച്ച നടന്നു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ശശി പൊന്നണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി ബാബു , ടി.വി.മനോജൻ, കെ.കെ.മുഹമ്മദലി, രാജീവൻ എം.ടി,​ സറീന നടുക്കണ്ടി എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.കെ.സി.സിതാര, കോമത്ത് ഇബ്രാഹിം, എ.കെ.രാജീവൻ,​ ടി.വി.ഗംഗാധരൻ, തങ്കം, കെ.കെ.മനോജൻ, പി.സൂപ്പി, ബിജുമോൻ എന്നിവർ പ്രസംഗിച്ചു.