news
കാടുകയറിയ ഓത്തിയോട് പാലം

കുറ്റ്യാടി: റോഡിന്റെ വശങ്ങളിൽ അപകടഭീഷണി ഉയർത്തി കാടും പുല്ലും വളർന്ന് കയറുന്നു. കുറ്റ്യാടി, വയനാട് സംസ്ഥാന പാതയിലെ ഓത്തിയോട് പാലത്തിന്റെ ഇരുവശങ്ങളിൽ നിന്നാണ് റോഡിലേക്ക് കാട്ട് ചെടികൾ പടരുന്നത്. റോഡൽ കാഴ്ച മറച്ച് ചെ‌ടികളും പുല്ലും വളർന്നതിനാൽ എതിരെ വരുന്ന വാഹനങ്ങളെ കാണാനാകില്ല. ഇതോടെ അപകടങ്ങളും കൂടുകയാണ്. എതിർദിശകളിൽ നിന്നും വരുന്ന വാഹനങ്ങൾ കടന്ന് പോകാൻ പ്രയാസപ്പെടുന്നതൊപ്പം കാൽനടയാത്രക്കാർ മരണഭയത്തോടെയാണ് ഈ വഴി സഞ്ചരിക്കുന്നത്. പാലത്തിന് പരിസരത്തായി ആരാധനാലയവും വിദ്യാലയവും ഉള്ളതിനാൽ നിരവധിയാളുകൾ നിരന്തരമായി യാത്ര ചെയ്യുന്ന വഴിയാണിത്. നൂറ്കണക്കിന്ന് വാഹനങ്ങൾ കടന്ന് പോകുന്ന പാതയിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നടന്നിട്ടുണ്ട്. പാലത്തിന്റെ സംരക്ഷണഭിത്തിയുടെ അടിത്തറയിലെ കല്ലുകളും ഇളകിട്ടുണ്ട്. റോഡിലെ അപാകതകൾ പരിഹരിക്കാൻ ആവശ്യമായ ഫണ്ടുകളും പദ്ധതികളും ഉണ്ടെന്ന് പറയുന്നതല്ലാതെ അധികാരികളുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.