കുന്ദമംഗലം: പങ്കാളിത്ത പെൻഷൻ എടുത്തുകളയുക, എല്ലാവർക്കും നിയമനാംഗീകാരം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവകാശ സംരക്ഷണ യാത്ര നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് പി.സിജു അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന സമിതി അംഗം പി.എം.ശ്രീജിത്ത്, റഷീദ, റവന്യൂ ജില്ലാ പ്രസിഡന്റ് ഷാജു പി കൃഷ്ണൻ, മുഹമ്മദ് ഇസ്ഹാഖ്, ഒ.കെ.ശരീഫ്, മനോജ്കുമാർ പി.കെ, ജസീർ കെ. കെ, ഗോകുലൻ, ഫസലുറഹ്മാൻ. യു.പി, കൃഷ്ണമണി, എ.പി.ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.