പേരാമ്പ്ര: ഭാരതീയ വിചാര കേന്ദ്രം പേരാമ്പ്ര സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ 12ന് രാവിലെ 9 മുതൽ 5 വരെ ലൂണാർ ഓഡിറ്റോറിയത്തിൽ സംസ്കൃതി പാഠശാല സംഘടിപ്പിക്കും. രാവിലെ 10 ന് സ്വാമിനി ശിവാനന്ദപുരി 'ഭാരതീയ പൈതൃകം ' എന്ന വിഷയം അവതരിപ്പിച്ച് പരിപാടി ഉദ്ഘാടനം ചെയ്യും. 'ഭാരത സ്വാതന്ത്രചരിത്രം ഒരു പുനർവായന 'വിഷയത്തിൽ പ്രൊഫസർ കെ.പി. സോമരാജനും 'സാമൂഹ്യ മാദ്ധ്യമവും സമൂഹവും ' വിഷയത്തിൽ എ.ശ്രീവത്സനും 'ഉപരി പഠനവും തൊഴിൽ സാദ്ധ്യതകളും ' വിഷയത്തിൽ കെ. രാജേന്ദ്രനും പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇ.പി. രാജൻ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി പി ബാലഗോപാലൻ , ഏ.സി.മുരളീധരൻ , ശശി എടവരാട് എന്നിവർ പ്രസംഗിച്ചു.സ്വാഗത സംഘം ഭാരവാഹികളായി എരവട്ടൂർ ബാലകൃഷ്ണൻ (ചെയർമാൻ ), കെ.വത്സരാജ് (കൺവീനർ), കെ.പി.ബാലചന്ദ്രൻ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.