 
കോഴിക്കോട്: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് 13ന് ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ഹർത്താൽ നടത്തും. നരിപ്പറ്റ, വാണിമേൽ, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളിൽ പൂർണമായും താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തിലെ മലയോര മേഖലകളിലുമാണ് ഹർത്താൽ നടത്തുന്നതെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പാൽ, പത്രം എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.