നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിൽ വിവിധ സ്രോതസ്സുകളിൽ നിന്ന് എട്ടു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ച് വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് ചെയർമാൻ സി.കെ നാസർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം.സി സുബൈർ, ജനിത ഫിർദൗസ് വാർഡ് മെമ്പർ പി.പി ബാലകൃഷ്ണൻ, പി.പി റീജ, അസിസ്റ്റന്റ്‌ സെക്രട്ടറി ടി പ്രേമാനന്ദൻ, സി.പി സലാം എന്നിവർ പ്രസംഗിച്ചു.