വടകര: കേളുബസാറിൽ ദേശീയപാതയുടെ കിഴക്ക് ഭാഗത്ത് ഗുഡ്സ് ഓട്ടോയിൽ 4.6ഗ്രാം ബ്രൗൺഷുഗറുമായി മദ്ധ്യവയസ്കൻ പിടിയിൽ. തലശ്ശേരി കാപ്പുമ്മൽ ചാലിൽ പുത്തൻപുരയിൽ നവാസ് ആണ് പിടിയിലായത്. വടകര എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പി.പി. വേണുവും പ്രിവെന്റീവ് ഓഫീസർ കെ. സി. കരുണൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ രാമകൃഷ്ണൻ. സിസിവിൽ എക്‌സൈസ് ഓഫീസർമാരായ രാകേഷ് ബാബു ജി ആർ ,വിനീത്, മുസ്‌ബിൻ, അശ്വിൻ ശ്യാംരാജ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ സീമ എന്നിവർ പങ്കെടുത്തു