court
മുൻസിഫ് കോടതിയിലെ സീലിങ്ങ് അടർന്നുവീണ് നലയിൽ


മാനന്തവാടി:മുൻസിഫ് കോടതി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഒരു വർഷം മുൻപ് നിർമ്മിച്ച സീലിങ്ങ് അടർന്നുവീണു. ഒന്നാം കോടതി ബെഞ്ച് സെക്ഷന്റെ സീലിങ് അടർന്ന് വീണത്.വൻ അപകടമൊഴിവായത് തലനാരിഴക്കാണ്.ലക്ഷങ്ങൾ മുടക്കി മാനന്തവാടി പി.ഡബ്ല്യു.ഡി. നവീകരിച്ച മാനന്തവാടി മുൻസിഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ബെഞ്ച് സെക്ഷന്റെ സീലിങ് അടർന്നു വീണത്.. ക്രിമിനൽ ബെഞ്ച് സെക്ഷന്റെ സീലിങ്ങാണ്
വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സലീങ്ങിന്റെ മരം ഉൾപ്പെടെ താഴേക്ക് പതിച്ചത്. മിക്ക സമയങ്ങളിലും നാലോളം ജീവനക്കാരും കേസ് സംബന്ധമായി പൊലീസ് ഓഫീസർമാരും എത്തുന്ന മുറിയാണിത്. മുറിയിലുണ്ടായിരുന്നവർ പുറത്ത് കടന്ന സമയത്താണ് സീലിങ് അടർന്നു വീണതെന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

വർഷങ്ങൾക്ക് മുമ്പ് മാനന്തവാടിയിൽ കോടതി സമുച്ചയം ഇരുപത് കോടിയുടെ കോടതി സമുച്ചയം അനുവദിച്ച് ഉത്തരവിറങ്ങിയിട്ടും അനുബന്ധ കാര്യങ്ങൾ ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. ഇതിനായി റവന്യു വകുപ്പ് കോടതിക്ക് കൈമാറിയ സ്ഥലം ഇപ്പോൾ കാടുകയറി നശിക്കുകയാണ്. പുതിയ കെട്ടിടം നിർമിക്കാൻ നടപടി സ്വീകരിക്കാതെ പഴയ കെട്ടിടത്തിൽ നവീകരണം നടത്തി വൻ അഴിമതി നടത്തുതകയാണെന്ന ആരോപണം മുൻപേ ഉണ്ടായിരുന്നു. ഇതിന് ബലം നൽകുന്ന സംഭവമാണ് വ്യാഴാഴ്ച ഉണ്ടായത്.