 
മുക്കം: നടമ്മൽപൊയിൽ കായക്കുന്നുമ്മൽ ഭഗവതിക്കാവിൽ നക്ഷത്രവനം പദ്ധതി ആരംഭിച്ചു. 27 ജന്മനക്ഷത്ര വൃക്ഷത്തൈകൾ നട്ടു കൊണ്ടാണ് പദ്ധതിക്ക് തുടക്കമായത്. വനമിത്ര അവാർഡ് നേടിയ തച്ചോലത്ത് ഗോപാലൻ ഉദ്ഘാടനം ചെയ്തു. ഡോ. അരുൺ കുമാർ,ഡോ. ജയവൃന്ദ, കാവ് പരിപാലന കമ്മിറ്റി ചെയർമാൻ കോൽക്കോത്ത് ബാലൻ നായർ, സെക്രട്ടറി കായക്കുന്നുമ്മൽ സതീശൻ, പുതിയോട്ടിൽ രാജൻ, കാവിലംപാറക്കൽ കൃഷ്ണൻ കുട്ടി, കെ.പി.വേലായുധൻ, കെ.പി. ജനാർദ്ദനൻ,കെ.പി.ലിനീഷ് കുമാർ ,ബിജിന കായക്കുന്നുമ്മൽ ,ദേവകി അമ്മ എന്നിവർ സംബന്ധിച്ചു.