
കുറ്റ്യാടി: മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റും വേളം ഗ്രാമപഞ്ചായത്ത് അംഗവും സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖനുമായിരുന്ന വേളം കാക്കുനിയിലെ എം.എ.അബ്ദുള്ള (58) നിര്യാതനായി. ചേരാപുരം ന്യൂ എൽ.പി സ്കൂൾ പ്രധാനാദ്ധ്യാപകനായിരുന്നു. വേളം പഞ്ചായത്ത് ആസൂത്രണ ബോർഡ് ചെയർമാൻ, കാരക്കുന്ന് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ്, ചേരാപുരം വലിയ ജുമാ മസ്ജിദ് ഉപദേശക സമിതി അംഗം, ബഹ്റിൻ ചേരാപുരം മുസ്ലിം റിലീഫ് കമ്മിറ്റി പ്രസിഡന്റ്, കാക്കുനി ദയ ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ഒറ്റക്കണ്ടി ഷമീന (മുതുവടത്തൂർ). പിതാവ്: ആനാണ്ടി മമ്മു ഹാജി. മാതാവ്: കപ്പുറത്ത് ഖദീജ. മക്കൾ: ഫാസിൻ (ദുബയ്), ഡോ. ഫൈഹാദ്, ഫൗമിദ (വേളം ഗ്രാമപഞ്ചായത്ത്), ഡോ.ഫസ്ന (ആയുർവേദ ആശുപത്രി, തിരുവനന്തപുരം). മരുമക്കൾ: കുണ്ടുംങ്കര അബ്ദുറഹ്മാൻ, വട്ടക്കണ്ടി നവാഫ് (എം.ജെ ഹൈസ്കൂൾ വില്യാപ്പള്ളി), റംഷിദ മന്തരത്തൂർ. സഹോദരങ്ങൾ: എം.എ.ബഷീർ (റിട്ട. അദ്ധ്യാപകൻ ,ചേരാപുരം ഗവ.എൽ.പി), എം.എ.ജലീൽ (ദുബയ്), ജമാൽ (ദുബയ്), മേപ്പള്ളി പൊയിൽ ആസ്യ (നിട്ടൂർ). ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് കാരക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.