img20220609
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞിയിൽ വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകുന്നു

കൂടരഞ്ഞി: സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയിൽ കൃഷി വകുപ്പ് മുഖേന നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് 'പദ്ധതിയുടെ സന്ദേശം വിദ്യാർത്ഥികളിലെത്തിക്കാൻ കൂടരഞ്ഞി പഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസന സമിതി, കേരസമിതി എന്നിവ സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ചിത്രരചന -ക്വിസ് മത്സരം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. എൽ.പി വിഭാഗം ചിത്രരചനയിൽ സ്റ്റെല്ലാ മേരീസ് ബോർഡിംഗ് സ്കൂളും യു.പി വിഭാഗത്തിൽ ഫാത്തിമാബി മെമ്മോറിയൽ സ്കൂൾ കൂമ്പാറയും ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ സെന്റ് മേരീസ് സ്ക്കൂൾ കക്കാടംപൊയിലും ഒന്നാം സ്ഥാനം നേടി. വിജയികൾക്കുള്ള മൊമന്റോയും സർട്ടിഫിക്കറ്റും വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ വിതരണം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ് പി. എം.തോമസ് അദ്ധ്യക്ഷത വഹിച്ചു.