മുക്കം: സി.പി.ഐ തിരുവമ്പാടി മണ്ഡലം സമ്മേളനം ഞായറാഴ്ച മുക്കത്ത് നടക്കും. നോർത്ത് കാരശ്ശേരിയിലെ കാരശ്ശേരി സഹകരണ ബാങ്ക് ഹാളിൽ സി.പി.ഐ ജില്ല അസി.സെക്രട്ടറിയും പൊതുപ്രവർത്തകനുമായിരുന്ന ആവള നാരായണന്റെ നാമധേയത്തിൽ സജജമാക്കുന്ന നഗറിൽ രാവിലെ 10ന് മുതിർന്ന മണ്ഡലം കമ്മിറ്റി അംഗം പി.കെ.രാമൻകുട്ടി പതാക ഉയർത്തും.സമ്മേളനം സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളും മുക്കം മുൻസിപ്പാലിറ്റിയും അടങ്ങുന്ന പ്രദേശത്തെ ലോക്കൽ സമ്മേളനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികളാണ് മണ്ഡലം സമ്മേളനത്തിൽ പങ്കെടുക്കുക.