6
പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം

പേരാമ്പ്ര : മലയോര മേഖലയിലെ നിർധനരായ രോഗികളുടെ ഏക ആശ്രയകേന്ദ്രമായ പെരുവണ്ണാമൂഴി കുടുംബാരോഗ്യകേന്ദ്രത്തിൽ കിടത്തി ചികിത്സ അനുവദിക്കണമെന്ന ആവശ്യം ശക്തം. വർഷങ്ങൾക്ക് മുമ്പ് പ്രസവ ചികിത്സയടക്കമുള്ള ഒരു ആശുപത്രി പെരുവണ്ണാമൂഴി അണക്കെട്ടിനു സമീപം പ്രവർത്തിരുന്നുവെങ്കിലും കെട്ടിടങ്ങളുടെ ശോചനീയാവസ്ഥയും മറ്റും കാരണം ആശുപത്രി പ്രവർത്തനം നിലയ്ക്കുകയായിരുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളുമേർപ്പെടുത്തി കിടത്തി ചികിത്സ ലഭ്യമാക്കിയാൽ പേരാമ്പ്ര എസ്റ്റേറ്റ്, മുതുകാട്, പൂഴിത്തോട്, ചെമ്പനോട, ചക്കിട്ടപാറ, ചങ്ങരോത്ത് മേഖലയിലെ പാവപ്പെട്ട രോഗികൾക്ക് ഗുണം ചെയ്യും. നിലവിൽ കിടത്തി ചികിത്സക്കുവേണ്ടി കിലോമീറ്റർ താണ്ടി പേരാമ്പ്ര, കുറ്റ്യാടി താലൂക്ക് ആശുപത്രികളിൽ പോകേണ്ട അവസ്ഥയാണ്. വിദേശികളടക്കം നിരവധി സഞ്ചാരികളെത്തുന്ന ടൂറിസ്റ്റ് പെരുവണ്ണാമൂഴി വിനോദ സഞ്ചാരകേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന ഈ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയൊരുക്കി ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിക്കുന്നതും രാത്രിയിൽ കൂടി സേവനം ലഭ്യമാക്കുന്നതും മേഖലക്ക് വളരെ ഗുണം ചെയ്യും

ഭാസ്കരൻ ഇടത്തിൽ

പ്രദേശവാസി