കോഴിക്കോട്: സാങ്കേതിക സാക്ഷരതയിൽ വിപ്ലവകരമായ നേട്ടം കരസ്ഥമാക്കിയ മണിയൂർ പഞ്ചായത്തിന്റെ സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. ഒരുവർഷം നീണ്ട കാലയളവിൽ കൃത്യമായ ആസൂത്രണത്തോടെ പദ്ധതി നടപ്പിലാക്കിയ ഭരണസമിതിയെ കളക്ടർ അഭിനന്ദിച്ചു.
മണിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.സി. കുഞ്ഞമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജിത്ത് കുമാർ നന്ദിയും പറഞ്ഞു.