കൽപ്പറ്റ: വന്യജീവി സങ്കേതത്തിന് ഒരു കിലോമീറ്റർ ചുറ്റും സംരക്ഷിത മേഖലയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച നടക്കുന്ന ഹർത്താലിൽ മുഴുവൻ ജനവിഭാഗങ്ങളും അണിനിരക്കണമെന്ന് എൽ.ഡി.എഫ് ജില്ലാകമ്മിറ്റി അഭ്യർഥിച്ചു. ഹർത്താലിൽ നിന്ന് അവശ്യസർവീസുകളെയും ആരാധാനാലയങ്ങളിലേക്ക് പോകുന്നവരെയും ഒഴിവാക്കി. ജനങ്ങളുടെ ജീവിതാവസ്ഥയെയും സാമ്പത്തികാവസ്ഥയെയും പാടെ തകർക്കുന്നതാണ് പുതിയ കോടതി ഉത്തരവ്. ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. അടിയന്തിരമായി കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും പുതിയ നിയമ നിർമാണം നടത്തണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടു.