seminar
seminar

ബാലുശേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ വികസന സെമിനാർ ബ്ലോക്ക്‌ പ്രസിഡന്റ് വി കെ. അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അജിത അദ്ധ്യക്ഷത വഹിച്ചു. സെമിനാറിൽ വൈസ് പ്രസിഡന്റ് എൻ എം. ബാലരാമൻ പദ്ധതി വിശദീകരണവും ചന്ദിക പൂമഠത്തിൽ വികസന കാഴ്ചപ്പാടും അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി .ജെ. ഷാജി സ്വാഗതവും അസി.സെക്രട്ടറി നന്ദിയും പറഞ്ഞു.
ബ്ലോക്ക് വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആലങ്കോട് സുരേഷ് ബാബു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെടി. സുകുമാരൻ , ആരോഗ്യ വിദ്യാ ഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഒള്ളൂർ ദാസൻ എന്നിവർ പ്രസംഗിച്ചു.