pravasi
pravasi

കുന്ദമംഗലം: കൊവിഡ് മൂലം ജീവനോ ജോലിയോ വരുമാനമോ നഷ്ടപ്പെട്ട പ്രവാസികളുടെ പെൺമക്കൾക്കായി ദയാപുരം കോളേജ് പഠന സ്കോളർഷിപ്പുകൾ ഏർപ്പെടുത്തുന്നു. ബി.എസ്.സി ഫിസിക്സ് വിത്ത് കെമിസ്ട്രി, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ലാംഗ്വേജ് ലിറ്ററേച്ചർ, ബി.എ ഫംഗ്ഷണൽ ഇംഗ്ലീഷ്, ബി.എ ഹിസ്റ്ററി, ബികോം, ബി.ബി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിൽ പ്രവേശനത്തിന് വിഷയ താൽപര്യവും പഠനത്തിൽ അഭിരുചിയുമുള്ള വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. അർഹതപ്പെട്ടവർക്ക് ഹോസ്റ്റൽ പ്രവേശനവും സ്കോളർഷിപ്പിൽ ഉൾപ്പെടുത്തുന്നതായിരിക്കും. scholarships@dayapuram.org എന്ന ഇ മെയിലിൽ അപേക്ഷകയുടെ പ്ലസ്ടു വരെയുള്ള മാർക്ക് വിവരങ്ങൾ, രക്ഷിതാക്കളിൽ ഒരാളുടെ എൻ.ആർ.ഐ സ്റ്റാറ്റസ് സംബന്ധിച്ച വിവരങ്ങൾ, സാമ്പത്തിക സാമൂഹ്യസ്ഥിതിയെപ്പറ്റിയും കുടുംബ സ്ഥിതിയെയും പറ്റിയുള്ള വിശദമായ കുറിപ്പ് എന്നിവ സഹിതം ജൂൺ 25ന് മുമ്പ് അപേക്ഷിക്കേണ്ടതാണ്.