കൽപ്പറ്റ: ജില്ലാ പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ലുക്കൗട്ട് നോട്ടീസ് പതിക്കാനുള്ള യൂത്ത് ലീഗ് ശ്രമം പൊലീസ് തടഞ്ഞു. പ്രകടനമായെത്തിയ പ്രവർത്തകരെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് 50 മീറ്റർ അകലെ പൊലീസ് തടയുകയായിരുന്നു. ജില്ലാ പ്രസിഡന്റ് എം.പി.നവാസ്, സെക്രട്ടറി സി.കെ.ആരിഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

തുടർന്ന് ഇലക്ട്രിക് പോസ്റ്റിൽ ലുക്കൗട്ട് നോട്ടീസ് പതിച്ചു. ഇത് നീക്കം ചെയ്യാനുള്ള പൊലീസിന്റെ ശ്രമം നേരിയ വാക്കുതർക്കത്തിന് ഇടയാക്കി. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ വന്നശേഷം മുഖ്യമന്ത്രിയെ സംസ്ഥാനത്ത് കാണാനില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത എം.പി.നവാസ് പറഞ്ഞു. സി.ടി.ഉനൈസ്, സി.ശിഹാബ്, സമദ് കണ്ണിയൻ, സി.കെ.ഗഫൂർ, സി.പി.ജലീൽ എന്നിവർ നേതൃത്വം നൽകി.