intuc
വടകര ലിങ്ക് റോഡിൽ ജില്ലാ മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ നടത്തിയ ധർണ കെ.പി.സി.സി മെമ്പർ അഡ്വ.സി.വത്സൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: പഴയ ബസ് സ്റ്റാൻഡിൽ നിന്ന് സർവീസ് നടത്തിയിരുന്ന ബസുകൾ ലിങ്ക് റോഡിലേക്ക് മാറ്റിയ നടപടി പുനപരിശോധിക്കുക, ലിങ്ക് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ (ഐ. എൻ.ടി.യു.സി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കെ.പി.സി.സി മെമ്പർ അഡ്വ.സി.വത്സൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.എ അമീർ അദ്ധ്യക്ഷത വഹിച്ചു. പറമ്പത്ത് ദാമോദരൻ, ടി. കെ.നാരായണൻ, അജിത് പ്രസാദ് കുയ്യലിൽ, രാജേഷ് കിണറ്റുംകര, കെ.കെ.മുരുകദാസ്, നാസർ മീത്തൽ, മന്നംകണ്ടി കുഞ്ഞമ്മത്, നെല്ലിക്കൽ പ്രേമൻ, കെ.രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.