ബാലുശ്ശേരി: വിവാഹ , വിദ്യാഭ്യാസ ധനസഹായം തുടങ്ങിയ ക്ഷേമനിധി ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കണമെന്ന് എച്ച്.എം.എസ് പനങ്ങാട് പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി ആർ.എം.ഗോപാലൻ ഉദ്ഘാടനം ചെയ്തു. എൻ.കെ.വാസു അദ്ധ്യക്ഷത വഹിച്ചു. ദിനേശൻ പനങ്ങാട്, എ.കെ.രവീന്ദ്രൻ, വിജേഷ് ഇല്ലത്ത്, സി.കെ.രാഘവൻ, സനീഷ് പനങ്ങാട്, കെ.വിജയകുമാർ, വി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എൻ.കെ.വാസു (പ്രസിഡന്റ്), വി.എം.സുരേന്ദ്രൻ, മല്ലിക (വൈസ് പ്രസിഡന്റുമാർ), എം.എം.ഭരതൻ, ടി.കെ.ബാബു (സെക്രട്ടറിമാർ ), വി.ചന്ദ്രൻ (ട്രഷറർ).