ksta
കെ.എസ്.ടി.എ വടകര സബ് ജില്ലാ കമ്മിറ്റിയുടെ 'കുട്ടിക്കൊരു വീട് ' പദ്ധതിയിൽ കുട്ടോത്ത് നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിക്കുന്നു

വടകര: കെ.എസ്.ടി.എ സബ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ 'കുട്ടിക്കൊരു വീട് "പദ്ധതിയിൽ വടകര കുട്ടോത്ത് നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. വടകര നഗരസഭ ചെയർപേഴ്സൺ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി.പി.രാജീവൻ , വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള, എം.നാരായണൻ, ബ്ലോക്ക് പഞ്ചായത്തംഗം സുബീഷ് പുതിയെടത്ത്, വാർഡ് മെമ്പർ സഫിയാ മലയിൽ, കെ.നിഷ, വി.വി.വിനോദ്, പി.കെ. ജിതേഷ്, കെ.കെ.സിജൂഷ് എന്നിവർ പ്രസംഗിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ സി.എം.ഷാജി സ്വാഗതവും കൺവീനർ വി.പി.സന്ദീപ് നന്ദിയും പറഞ്ഞു.