കുറ്റ്യാടി: മരുതോങ്കര മലയോര ശബ്ദം റസ്ക്യൂ ടീം നാദാപുരം ഫയർ ആൻഡ് റസ്ക്യൂ വും സംയുക്തമായി ദുരന്തനിവാരണ പഠന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് ഉദ് ഘാടനം ചെയ്തു. മരുതോങ്കര സാംസ്ക്കാരിക നിലയത്തിൽ നടന്ന ചടങ്ങ് മലയോര ശബ്ദം റസ്ക്യൂ ടീം ചെയർമാൻ മൊയ്തു പള്ളിതാഴെ അദ്ധ്യക്ഷത വഹിച്ചു. തൊട്ടിൽപ്പാലം പൊലീസ് സബ് ഇൻസ്പെക്ടർ സജി അഗസ്റ്റിൻ
മുഖ്യാത്ഥിയായി. മരുതോങ്കര വില്ലേജ് ഓഫീസർ ശ്രീജിത്ത് പി.വി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ അശോകൻ മലയോര ശബ്ദം രക്ഷാധികാരി സി.പി ബാബു രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഒ ദിനേശൻ, പഞ്ചായത്ത് അംഗം ബിന്ദു കൂരാറ എന്നിവർ ആശംസളർപ്പിച്ചു. ഫയർ റസ്ക്യൂ ഓഫീസർ സി.കെ ഷൈജേഷ് ദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ദിബിൻ ഒ.സി സ്വാഗതവും മനോജ് പി.എസ് നന്ദിയും പറഞ്ഞു.