 
കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സമീപനം അവസാനിപ്പിക്കണമെന്നും മനുഷ്യായുസിലെ സമ്പാദ്യങ്ങൾക്ക് സംരക്ഷണമൊരുക്കണമെന്നും ബി.ഡി. ജെ. എസ് കോഴിക്കോട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലം എന്നത് സംസ്ഥാന സർക്കാരിന്റെ തീരമാനമാണ് എന്നിരിക്കെ മലയോര ജനതയോട് ഇരട്ട താപ്പാണ് സർക്കാരിനുള്ളത്. മലയോര ജനതയുടെ ഭയാശങ്കകളകറ്റാനും വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ബാബു പൂതം പാറ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാൽ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് അരയാകണ്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷർ അനിരുദ് കാർത്തികേയൻ സംഘടനാ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു. രത്നാകരൻ പയ്യോളി . സൂനിൽകുമാർ പുത്തൂർ മഠം. കെ.പി ബാബു, ജയേഷ്‌വടകര എന്നിവർ പ്രസംഗിച്ചു.