thanal
തണൽ ബ്രയിൻ ആൻഡ് സ്‌പൈൻ മെഡിസിറ്റി മൾട്ടി സ്‌പെഷ്യാലിറ്റി ന്യൂറോ റിഹാബിലിറ്റേഷൻ ആശുപത്രിയിൽ ആരംഭിച്ച വിവിധ ചികിത്സാ യൂണിറ്റുകളുടെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് നിർവഹിക്കുന്നു.

കണ്ണൂർ: കാഞ്ഞിരോട് പുറവൂരിലെ തണൽ ബ്രയിൻ ആൻഡ് സ്‌പൈൻ മെഡിസിറ്റി മൾട്ടി സ്‌പെഷ്യാലിറ്റി ന്യൂറോ റിഹാബിലിറ്റേഷൻ ആശുപത്രിയിൽ ആരംഭിച്ച ആധുനിക ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു കോംപ്ലക്‌സ്, റോബോട്ടിക് സെന്റർ എന്നിവയുടെ ഉദ്ഘാടനവും പുതുതായി നിർമിക്കുന്ന ബ്ലോക്കിന്റെ തറക്കല്ലിടൽ കർമ്മവും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് നിർവഹിച്ചു.
11 സംസ്ഥാനങ്ങളിലായി ആരോഗ്യ- ജീവകാരുണ്യ മേഖലയിൽ പൊതുജന പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന് കീഴിലാണ് തണൽ ബ്രയിൻ ആൻഡ് സ്‌പൈൻ മെഡിസിറ്റി പ്രവർത്തിക്കുന്നത്. തണൽ ട്രഷറർ വി.വി.മുനീർ അദ്ധ്യക്ഷത വഹിച്ചു. തണൽ ചെയർമാൻ ഡോ.ഇദ്‌രീസ് മുഖ്യപ്രഭാഷണം നടത്തി. ഹൈഡ്രോ തെറാപ്പി സെന്റർ ഉദ്ഘാടനം ആർ.എഫ്.എക്‌സ്‌പോർട്ട് ഉടമ ഫാറൂഖ് മൂസ നിർവഹിച്ചു. തണൽ ഫാർമസി ഉദ്ഘാടനം ഇഖ്‌റ ഹോസ്പിറ്റൽ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ.പി.സി.അൻവറും ലബോറട്ടറി ഉദ്ഘാടനം ബഷീർ അഹമ്മദും ( ഇംപീരിയൽ ഗ്രൂപ്പ്) ജിംനാസ്റ്റിക് സെന്റർ ഉദ്ഘാടനം ലീഡേഴ്‌സ് ഗ്രൂപ്പ് ചെയർമാൻ ഡോ.എ.കെ.ഹർഷാദും നിർവഹിച്ചു.