രാമനാട്ടുകര: പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാലയുടെയും ശാസ്ത്ര സാഹിത്യ പരിഷത്ത് വാഴയൂർ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തെ അധികരിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തക സമിതി അംഗം എ.പി.ബീന ഉദ്ഘാടനം ചെയ്തു .ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.കൃഷ്ണദാസ് വിഷയം അവതരിപ്പിച്ചു .ബാലോത്സവത്തിലെ വിജയികൾക്ക് പഞ്ചായത്ത് മെമ്പർ എ.വി.അനിൽകുമാർ സമ്മാനങ്ങൾ നൽകി. എ.രാധ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.നരസിംഹൻ ,പി. സുബ്രഹ്മണ്യൻ, പി.കെ.വിനോദ് കുമാർ ,എ.വി.വിജയൻ എന്നിവർ പ്രസംഗിച്ചു .