കോഴിക്കോട് : ഗ്രേസ് മാർക്ക് എസ്.എസ്.എൽ.സി , പ്ലസ് ടു വിദ്യാർത്ഥികൾക്ക് നിഷേധിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടി വഞ്ചനാപരമെന്ന് കെ.എസ്.ടി.യു സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ. അസീസ് പറഞ്ഞു. ജെ.എർ.സി , എൻ.എസ്.എസ് , എൻ.സി സി, സ്‌കൗട്ട് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വർഷം ഇതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഗ്രേസ് മാർക്ക് നൽകാതെ എസ്.എസ്.എൽ.സി , പ്ലസ്ടു ഫലപ്രഖ്യാപനം നടത്താൻ തീരുമാനിച്ച നടപടി പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.യു മെമ്പർഷിപ്പ് കാമ്പയിൻ കോഴക്കോട് വിദ്യാഭ്യാസ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് കെ.പി.സാജിദ് അദ്ധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ പ്രസിഡന്റ് കെ.എം.എ. നാസർ മുഖ്യ പ്രഭാഷണം നടത്തി.