കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന വിശദീകരണ യോഗം ഡി .വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൽ.ജി. ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. ഷെഫീഖ്, ആർ. ഷാജി, സിനാൻ ഉമ്മർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി.സി.ഷൈജു സ്വാഗതവും ജില്ലാ ട്രഷറർ ടി.കെ.സുമേഷ് നന്ദിയും പറഞ്ഞു.