കോഴിക്കോട് : പുസ്തക പ്രസാധകയായ യുവതിയുടെ പരാതിയിൽ സാഹിത്യകാരൻ വി.ആർ സുധീഷ് അറസ്റ്റിൽ. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലാണ് കോഴിക്കോട് വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അഭിമുഖത്തിനായി വി.ആർ.സുധീഷിനെ സമീപിച്ചപ്പോൾ എടുത്ത ഫോട്ടോ തന്നെ അപകീർത്തിപ്പെടുന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നു കാണിച്ചാണ് യുവതി ഡെപ്യൂട്ടി കമ്മിഷണർക്ക് പരാതി നൽകിയത്. പൊലീസ് സുധീഷിന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. മറ്റൊരു യുവതിയും സുധീഷിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്.