കുറ്റ്യാടി: കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ, തുടങ്ങിയ മലയോരങ്ങൾ ഉൾപ്പെട്ട പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സമീപനം അവസാനിപ്പിക്കണമെന്നും മലയോര ജനതയുടെ ഭീതി അകറ്റണമെന്നും ബി.ഡി.ജെ. എസ് സംസ്ഥാന സെക്രട്ടറി ബാബു പൂതംമ്പാറ പറഞ്ഞു. മലയോര ജനതയുടെ ഭയാശങ്കകളകറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.