കോഴിക്കോട്: നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കോർ കമ്മിറ്റി ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. എല്ലാ സാമൂഹിക വികസിത സംഘടനകളും സർക്കാരും സ്ഥിതിഗതികൾ ശരിയായി മനസിലാക്കുകയും അത്തരം കുട്ടികളുടെ പുനരധിവാസത്തിന് സഹായിക്കുകയും ചെയ്യണം. അതുപോലെ ബാലവേലയ്ക്കെതിരെ പോരാടുന്നതിന് ബഹുമുഖമായ മുന്നേറ്റം ആവശ്യമാണ്. ഇത് ജനങ്ങളുടെ പ്രശ്നമാക്കേണ്ടതുണ്ടെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബ അലക്‌സാണ്ടർ, റീജണൽ ഓഫീസ് അഡ്മിനിസ്‌ട്രേറ്റർ മുഹമ്മദ് റിസ്വാന്‍, ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐ.സ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ്, അദ്ധ്യാപികയായ ബിന്ദു സരസ്വതി ഭായ് തുടങ്ങിയവർ പങ്കെടുത്തു.