pravasi
pravasi

കോഴിക്കോട്: മർകസ് സംഘടിപ്പിക്കുന്ന പ്രവാസി സംഗമം ഇന്ന് രാവിലെ 11ന് മർകസ് നോളജ് സിറ്റിയിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ചടങ്ങ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. പ്രവാസാനുബന്ധ മർകസ് പ്രവർത്തനങ്ങളും പ്രവാസി ക്ഷേമവും പുനരധിവാസവും ചർച്ച ചെയ്യുന്ന സംഗമത്തിൽ വ്യത്യസ്ത മേഖലകളിൽ മികവു തെളിയിച്ച പ്രവാസികളെ ആദരിക്കും. ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി, ഡോ. അബ്ദുസ്സലാം, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സയിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സി.പി. ഉബൈദുല്ല സഖാഫി, മർസൂഖ് സഅദി, മുഹമ്മദ് ഷമീം എന്നിവർ സംബന്ധിക്കും.