കോഴിക്കോട്: ബാലവേല ചെയ്യുകയായിരുന്ന മൂന്ന് ഇതര സംസ്ഥാന കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. ഇവരെ ചൈൽഡ് ലൈനിൽ ഏല്പിച്ചു. ഇന്നലെ രാവിലെയാണ് തൊഴിൽ വകുപ്പ്, ചൈൽഡ് ലൈൻ, ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, പൊലീസ് ജുവനൈൽ വിംഗ്, പൊലീസിലെ ആന്റി ഹുമാൻ ട്രാഫിക്, കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗം സംയുക്തമായി കല്ലായി മേഖലയിൽ നടത്തിയ പരിശോധനയിലാണ് ബാല വേല കണ്ടെത്തിയത്.
15,16 വയസ് പ്രായമുള്ള മൂന്ന് പേരും തമിഴ്നാടിൽ നിന്നുള്ളവരാണ്. ഇവർ കല്ലായിലെ കടല മിഠായി നിർമ്മാണ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. സ്ഥാപന ഉടമക്കെതിരെ പൊലീസ് കേസ് എടുത്തു.