raghavan
raghavan

കോഴിക്കോട്: ഭരണത്തിന്റെ തണലിൽ സംസ്ഥാനത്തുടനീളം കോൺഗ്രസ് ഓഫീസുകൾ തല്ലിത്തകർക്കുന്ന സി.പി.എം നടപടിയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.കെ രാഘവൻ അപലപിച്ചു.

പയ്യന്നൂരിലെ കോൺഗ്രസ് മന്ദിരത്തിലെ ഗാന്ധിജിയുടെ പ്രതിമയിലെ തല അറുക്കപ്പെട്ട നിന്ദ്യമായ അക്രമം ജനാധിപത്യ വിശ്വാസികളെ വേദനിപ്പിക്കുന്നതാണ്. ഇത്തരം അക്രമസംഭവങ്ങൾ സംസ്ഥാനത്തെ ക്രമസമാധാനം തകർത്തുവെന്നും അക്രമ സംഭവങ്ങളെ തള്ളിപ്പറയാൻ സി.പി.എം നേതൃത്വം തയാറാകണമെന്നും എം.കെ രാഘവൻ ആവശ്യപ്പെട്ടു.