കോഴിക്കോട് : മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ഇന്നലെ 36 പേർക്ക് പുതിയ കാർഡുകൾ വിതരണം ചെയ്തു. എം.എൽ.എ, ജില്ലാ കലക്ടർ, ജില്ലാ സപ്ലൈ ഓഫീസർ, വാർഡ് കൗൺസിലർ, ജില്ലാ റേഷനിംഗ് ഓഫീസർമാർ തുടങ്ങിയവർ പുതിയ കാർഡുകൾ ഗുണഭോക്താക്കൾക്ക് നൽകി.
100 ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകളാണ് പുതുതായി അനുവദിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വാർഡ് കൗൺസിലർ എം.എൻ. പ്രവീൺ, ജില്ലാ കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി, ജില്ലാ സപ്ലൈ ഓഫീസർ കെ. രാജീവ്, ജില്ലാ റേഷനിംഗ് ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ, മുൻഗണനാ കാർഡ് ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.