അത്തോളി: ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ അദ്ധ്യാപകർക്കെതിരെ രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന കുപ്രചരണങ്ങളിൽ കെ.പി.എസ്.ടി.എ അത്തോളി യൂണിറ്റ് പ്രതിഷേധിച്ചു. സ്കൂളിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളുടെ സമരാഭാസം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എം.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. കെ.എം. മണി (സ്റ്റേറ്റ് കമ്മിറ്റി അംഗം), കെ.എം. ഷാജി, എൻ. ശ്രീരഞ്ജിനി എന്നിവർ പ്രസംഗിച്ചു.